പത്തനംതിട്ട : കൊല്ലം ജില്ലയിലെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് നാളെ രാവിലെ 10ന് ആരംഭിക്കുന്ന ദീപപ്രയാണ ഘോഷയാത്രയോടെ ഓമല്ലൂർ വയൽവാണിഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു . വൈകിട്ടോടെ ദീപശിഖ ഓമല്ലൂർ പാലമരച്ചുവട്ടിൽ സ്ഥാപിക്കും. 15ന് രാവിലെ 10ന് കാർഷിക വിപണന മേള പഞ്ചായത്ത് പ്രസിസിഡന്റ് അഡ്വ.ജോൺസൺ വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 11ന് കാർഷിക സെമിനാർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. റിട്ട.ഡെപ്യൂട്ടി ഡയറക്‌ടർ സി.കെ. വേണുഗോപാൽ ക്ലാസ് നയിക്കും. വൈകിട്ട് 4 ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആൻറണി എം.പി മുഖ്യാതിഥിയായിരിക്കും. രാത്രി 8ന് ഗാനമേള. 16ന് രാവിലെ നടക്കുന്ന സെമിനാറിൽ ഡോ.വിനീത.എസ് ക്ലാസ് നയിക്കും. വൈകിട്ട് 4ന് ഡോഗ് ഷോ, 5 ന് കവിയരങ്ങിൽ കവയിത്രി സുഗതകുമാരിയുടെ കവിതകളുടെ ശാസ്ത്രസംഗീതാവിഷ്‌കാരം നടക്കും. കവി സുമേഷ് കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് 5ന് ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ
കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. രാത്രി 8 ന് പ്രശസ്‌ത കർഷകനായിരുന്ന കടയ്ക്കൽ രാമചന്ദ്രൻനായർ അനുസ്‌മരണവും സുരേഷ് സോമ നയിക്കുന്ന കുടമണിത്താളം വയൽപ്പാട്ടും നടക്കും. 18 ന്വൈകിട്ട് 6ന് മ്യൂസിക്കൽ ഫ്യൂഷനും രാത്രി 8 ന് സിനിമാ താരം മഹാദേവൻ നയിക്കുന്ന നാടൻപാട്ടു മേളയും നടക്കും. 19 ന് വൈകിട്ട് 6.30 മുതൽ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലെ കുടുംബശ്രീകളുടെ നേതൃത്വത്തിൽ കുടുംബോത്സവം രാജു നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. 20 ന് വൈകിട്ട് 6ന് നടക്കുന്ന സെമിനാർ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും. രാത്രി 8.30 ന് വൺമാൻ ഷോ. 21ന് വൈകിട്ട് 6ന് നടക്കുന്ന സാംസ്ക്‌കാരിക സന്ധ്യകളുടെ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്കോളർഷിപ്പുകൾ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസും വിജയികൾക്കുള്ള സമ്മാനങ്ങൾ പത്തനംതിട്ട ഡി.വൈ.എസ്.പി. നന്ദകുമാറും വിതരണം ചെയ്യും. രാത്രി 8.30ന് മെഗാഷോ നടക്കും.