മാർച്ച് 3 ലെ എട്ട് നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് മാർച്ച് 3 ലെ എട്ട് നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയറിന്റെ നടപടി. ദുബൈ, ദോഹ, കുവൈത്ത്, ദമ്മാം, ബഹ്റൈൻ, അമ്മാൻ, കോപ്പൻഹേഗൻ, ബാഗ്ദാദ് എന്നീ ന​ഗരങ്ങളിലേക്കും തിരിച്ചുളളതുമായ വിമാനങ്ങളാണ് റദ്ദാക്കിയ പ്രധാന സർവീസുകൾ. മറ്റു സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ നിലവിൽ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുന്നുണ്ട്. എന്നാൽ മേഖലയിലെ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് ചെറിയ രീതിയിലുള്ള വൈകൽ ഉണ്ടായേക്കാം.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് ഒമാൻ എയർ പ്രസ്താവനയിൽ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ഒമാൻ എയറിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ തങ്ങളുടെ ബുക്കിങ്ങുകളിൽ മാറ്റം വരുത്താവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...