മലയാളി നഴ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : മലയാളി നഴ്‌സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ആരോഗ്യമന്ത്രാലയം. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി രമ്യ റജുലാല്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

റുസ്താഖ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന രമ്യ കൊവിഡ് ബാധിച്ച് വെന്റിലേറ്ററിലായിരുന്നു. രമ്യയുടെ വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അല്‍ ബാത്തിന ആരോഗ്യ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇത് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് രമ്യയുടെ ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...