മസ്കറ്റ് ഗവര്‍ണറേറ്റിൽ ലോക്ക്ഡൗൺ പിൻ‌വലിക്കുന്നു ; ഒമാനില്‍ ഒരു കൊവി‍ഡ് മരണം കൂടി

For full experience, Download our mobile application:
Get it on Google Play

മസ്ക്കറ്റ് : കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനയി മസ്കറ്റ് ഗവര്‍ണറേറ്റിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ പിൻ‌വലിക്കുന്നു. മത്രാ വിലായത്തിലെ സാനിറ്ററി ഐസൊലേഷൻ തുടരുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു. മെയ് 29 വെള്ളിയാഴ്ച മുതൽ മസ്കറ്റ് ഗവര്‍ണറേറ്റിലെ ലോക്ക്ഡൗൺ പിൻവലിക്കുവാൻ ഒമാൻ സുപ്രിം കമ്മറ്റിയാണ് തീരുമാനിച്ചത്.  ഇതോടെ ഗവര്‍ണറേറ്റിൽ നിലനിൽക്കുന്ന സഞ്ചാര നിയന്ത്രണങ്ങൾ ഇല്ലാതാകും. മെയ് 31 മുതല്‍ എല്ലാ സ്ഥാപനങ്ങളിലും അമ്പത് ശതമാനം ജീവനക്കാർ ജോലിക്ക് ഹാജരാകണം.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കുവാൻ വേണ്ടത്ര സുരക്ഷാ നടപടികൾ ആസൂത്രണം ചെയ്യണമെന്നും സുപ്രിം കമ്മറ്റി നിര്‍ദേശിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് 19 മൂലം ഇന്ന് ഒരു പ്രവാസികൂടി മരണപ്പെട്ടു. കൊവിഡ് 19 മൂലം 67 വയസുള്ള പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ഇന്ന് 255 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 166 സ്വദേശികളും 89  വിദേശികളുമാണ് ഉളളത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 8373 ആയി ഉയർന്നു. 2177 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...