കടുത്ത വേനൽ ; വാഹനങ്ങൾക്കുള്ളിൽ അപകടകരമായ വസ്തുക്കൾ സൂക്ഷിക്കരുതെന്ന് ഒമാൻ

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഗൾഫ് മേഖലയിൽ വേനൽച്ചൂട് അതികഠിനമായി തുടരുന്ന സാഹചര്യത്തിൽ, നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ അപകടകരമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനെതിരെ ഒമാൻ അധികൃതർ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. വാഹനത്തിനുള്ളിലെ ഉയർന്ന താപനില തീപിടുത്തത്തിനും മറ്റ് അപകടങ്ങൾക്കും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഖോള ആശുപത്രി അധികൃതർ നിർദ്ദേശിക്കുന്നു. പവർ ബാങ്കുകൾ, ലൈറ്ററുകൾ, പെർഫ്യൂമുകൾ, കണ്ണടകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവ ദീർഘനേരം ചൂടിൽ വെക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കും.

ഇത്തരം വസ്തുക്കൾ നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുണ്ട്. അതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനം കൃത്യമായി പരിശോധിക്കണമെന്നും, വാഹനങ്ങളെ അപകടം ക്ഷണിച്ചുവരുത്തുന്ന കേന്ദ്രങ്ങളായി മാറ്റരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങളുടെ സുരക്ഷയും യാത്രക്കാരുടെ ജീവനും സംരക്ഷിക്കുന്നതിനായി ഈ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...