മസ്കത്ത്: ഒമാൻ കടലിൽ കാണപ്പെടുന്ന ചില പഫർ മത്സ്യങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. 12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ഒമാൻ ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഭീഷണി നേരിടുമ്പോൾ ശരീരം വീർപ്പിച്ച് വലുതാകുന്ന സ്വഭാവമുള്ളവയാണ് പഫർ മത്സ്യങ്ങൾ. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന അതിശക്തമായ വിഷമാണ് പ്രധാന അപകടകാരണം. ശരീരത്തിൽ വിഷം എത്തിയാൽ മരവിപ്പ്, ഛർദി, പേശികളുടെ ബലക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. വിഷബാധ ഗുരുതരമായാൽ പക്ഷാഘാതവും ശ്വാസതടസ്സവും ഉണ്ടാകുകയും മരണം വരെ സംഭവിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































