അന്ത്യയാത്രയും വള്ളത്തില്‍ ; ഓമനക്കുട്ടന്റെ സംസ്കാരം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതു മൂലം  മരണമടഞ്ഞ തലവടി ഇല്ലത്ത്പറമ്പിൽ ഇ.ആർ ഓമനക്കുട്ടന്റെ (50) മൃതദേഹം സംസ്ക്കരിച്ചു. ഡെക്കറേഷൻ തൊഴിലാളിയായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും വെള്ളപ്പൊക്കം തടസ്സമായിരുന്നു. മൃതദേഹം ഇന്നലെ രാവിലെ തലവടി പഞ്ചായത്ത് 8-ാം വാർഡിൽ ഇല്ലത്ത്പറമ്പിൽ വീട്ടിലെത്തിച്ചു. നിലവിൽ വീട്ടിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടും നൂറ് കണക്കിന് പ്രദേശവാസികളും രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തി.

നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടന്നതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ – ബീന, മറ്റൊരു മകൾ പ്രവീണ. മരുമകൻ – സജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...