പാക്കിസ്ഥാന്‍ ഭീകരന്‍ ഒമര്‍ ഖാലിദ് ഖൊറസാനി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാക്കിസ്ഥാന്‍ : ഭീകരസംഘടനയായ തെഹ്‌രിക്‌ ഇ താലിബാന്‍ പാക്കിസ്ഥാന്റെ (ടിടിപി) നേതാവ് ഒമര്‍ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു.
ഞായറാഴ്ച വൈകി അഫ്ഗാനിസ്ഥാനിലെ ബര്‍മാല്‍ ജില്ലയ്ക്ക് സമീപമുള്ള കിഴക്കന്‍ പക്തിക പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ്‌ ഇവര്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നത്‌. മുഫ്തി ഹസന്‍, ഹാഫിസ് ദൗലത്ത് ഖാന്‍ എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറുമാണ്‌ കൊല്ലപ്പെട്ട മറ്റ്‌ മൂന്നുപേര്‍. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല. അമേരിക്ക കൊടുംകുറ്റവാളിപ്പട്ടികയില്‍ പെടുത്തി തലയ്‌ക്ക്‌ വിലയിട്ട ആളാണ്‌ ഖൊറസാനി. പാക്ക് സര്‍ക്കാരുമായി ടിടിപിയെ സമാധാനചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ്‌ നേതാവിന്റെ കൊലപാതകം എന്നതും ശ്രദ്ധേയമാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയം ; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

0
കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ....

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...