വിദ്യാര്‍ത്ഥികളുടെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്‌സ്മാനെ നിയമിക്കും ; സാങ്കേതിക സർവകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കാന്‍ എപിജെ അബ്ദുള്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. എഐസിടിഇ യുടെയും യുജിസിയുടെയും ചട്ടപ്രകാരം ഓംബുഡ്സ്മാനെ നിയമിക്കുന്നത് നിര്‍ബന്ധമാണെങ്കിലും കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വകലാശാല ഓംബുഡ്സ്മാനെ നിയമിക്കുന്നത്.

എല്ലാ സെമസ്റ്റര്‍ പരീക്ഷകളുടെയും റഗുലര്‍ പരീക്ഷകളുടെ കൂടെ ഓഡ്, ഈവന്‍ സെമസ്റ്റര്‍ സപ്പ്‌ളിമെന്ററി പരീക്ഷകള്‍ കൂടി നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഓഡ്, ഈവന്‍ സെമെസ്റ്ററുകളില്‍ റഗുലര്‍ പരീക്ഷകളോടൊപ്പം അതേ സെമെസ്റ്ററുകളിലെ മാത്രം സപ്പ്‌ളിമെന്ററി പരീക്ഷകളും നടത്തുക എന്നതായിരുന്നു സര്‍വകലാശാല പിന്തുടരുന്ന രീതി. ഇതുമൂലം സപ്പ്‌ളിമെന്ററി പരീക്ഷകള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അവസരത്തിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. പുതിയ പരീക്ഷ രീതി വരുന്ന ജനുവരിയില്‍ നടപ്പിലാക്കുന്നതോടെ സപ്പ്‌ളിമെന്ററി പരീക്ഷകള്‍ ആറ് മാസത്തിനുള്ളില്‍ എഴുതിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...