ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥികളുടെ ആത്മഹത്യ തടയാൻ വിചിത്ര നടപടിയുമായി അധികൃതർ. ഹോസ്റ്റലുകളിലെ തൂങ്ങിമരണം ഒഴിവാക്കാൻ സീലിങ് ഫാനുകളിൽ അധികൃതർ സ്പ്രിങ് ഘടിപ്പിച്ചിരിക്കുകയാണ്. കോച്ചിങ് സിറ്റിയായ കോട്ടയിലെ ജില്ലാ ഭരണകൂടത്തിൻ്റേതാണ് നടപടി. വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ലോകസഭയെ അറിയിച്ചിരുന്നു. ബെന്നി ബെഹനാൻ,ടിഎൻ പ്രതാപൻ, ഡീൻ കുരിയാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഐടികളിൽ നടന്ന 33 ആത്മഹത്യകളിൽ 17 വിദ്യാർത്ഥികളും ജനറൽ കാറ്റഗറിയിലുള്ളവരും ഒൻപത് പേർ ഒബിസി വിഭാഗങ്ങളിൽ ഉള്ളവരും ആര് പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഐഐടികളിൽ സ്വയം ജീവനൊടുക്കിയവരിൽ പതിനാല് പേർ ഹിന്ദുമതത്തിൽ നിന്നുള്ളവരും രണ്ടാളുകൾ ക്രിസ്തുമതത്തിൽ നിന്നുള്ളവരും ഒരാൾ ഇസ്‌ലാം മതത്തിൽ നിന്നുള്ളവരുമാണ്. അതേസമയം, ആകെ പതിനേഴ് കേസുകളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മതമേതാണെന്ന് രേഖകളിൽ ഇല്ലെന്ന് കേന്ദ്രം പറയുന്നു.
എൻഐടികളിൽ ആത്മഹത്യ ചെയ്ത 24 പേരും ഹിന്ദു മത വിശ്വാസികളാണ്. 10പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും എട്ടുപേർ ഒബിസി വിഭാഗക്കാര്യ്മ് നാലുപേർ ദളിതരുമാണ്. ഒരാൾ ഗോത്രവിഭാഗത്തിൽ നിന്നും ഒരാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാരിൽ നിന്നുമാണ്. ഐഐഎമ്മിൽ നടന്ന ആകെ നാല് ആത്മഹത്യകളിലും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ ഒബിസിയും.
ഉന്നത കലാലയങ്ങളിലെ ആകെ ആത്മഹത്യകളിൽ അറുപത്തിയൊന്നിൽ അൻപത് ആത്മഹത്യകളും ആൺകുട്ടികളാണ് ചെയ്തത്. മാനസിക പ്രശ്നങ്ങൾ, പഠനം സംബന്ധിച്ച സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറക്കുന്നതിന് കലാ-കായിക ഇനങ്ങളിൽ പ്രോത്സാഹനം നൽകിവരുന്നുണ്ട്. യോഗ അടക്കമുള്ള ആരോഗ്യ വ്യായാമ ശീലങ്ങളും വിവിധ മാനസികാരോഗ്യ ശില്പശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന് എഐസിടിഇയും യുജിസിയും നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിലുണ്ട്. കോവിഡിന് ശേഷം ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ പ്രത്യേകം പരിഗണിച്ച് മനോദർപ്പൺ എന്നൊരു പദ്ധതിയും നടപ്പിലാക്കി വരുന്നതായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































