Thursday, July 3, 2025 9:30 pm

250 കിമീ മൈലേജ്, ടാറ്റ ഏയിസിന്‍റെ നെഞ്ചില്‍ തീ കോരിയിട്ട് ഈ കമ്പനി

For full experience, Download our mobile application:
Get it on Google Play

ടാറ്റയുടെ ജനപ്രിയ ചെറിയ വാണിജ്യ വാഹനമായ ഏയിസിന് കിടിലനൊരു എതിരാളിയുമായി ദില്ലി ആസ്ഥാനമായുള്ള ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമായ ഒമേഗ സെയ്‍കി. ഒമേഗ M1KA എന്ന ഇലക്ട്രിക്ക് മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്ക് എസ്‍സിവി (ലഘുവാണിജ്യവാഹനം) ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫരീദാബാദിലുള്ള കമ്പനിയുടെ സ്ഥാപനത്തിലാണ് ഈ വാഹനം നിർമിക്കുക. 90kWh റേറ്റുചെയ്ത ശേഷിയുള്ള ഒരു NMC അധിഷ്ഠിത ബാറ്ററി പാക്കിൽ നിന്ന് പവർ ലഭിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് M1KA വാഹനത്തിന്‍റെ ഹൃദയം. ഒരൊറ്റ ചാർജിൽ പരമാവധി 250 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്. ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം എടുക്കും. ഇതിന് രണ്ട് ടണ്ണിന്റെ ആകർഷകമായ പേലോഡ് ശേഷിയുണ്ടെന്നും കമ്പനി പറയുന്നു. ഉയർന്ന ടെൻസൈൽ ശക്തിയുള്ള ഒരു ചാസിയിലാണ് ഒമേഗ M1KA നിർമിച്ചിരിക്കുന്നത്.

ഒമേഗ ‘M1KA’ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു ചെറുകിട ബിസിനസുള്ള സാധാരണക്കാരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായിട്ടാണെന്നും കമ്പനി പറയുന്നു. വാഹനത്തിന് മുന്നിൽ സിക്‌സ് ലീഫ് സ്പ്രിംഗും പിന്നിൽ സെവൻ ലീഫുമാണ് സസ്‍പെന്‍ഷന്‍. ഇത് എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രാവീണ്യം നേടാൻ M1KA ഇവിയെ സഹായിക്കും. ഒരു വലിയ ലോഡിംഗ് ബേയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഉടമസ്ഥർ-കം-ഡ്രൈവർമാരുടെയും ഫ്ലീറ്റ് ഉടമകളുടെയും സംയോജനമാണ് ഒമേഗ M1KA ലക്ഷ്യമിടുന്നത്. M1KA മികച്ച ഇൻ-ക്ലാസ് പ്രകടനം, ആശ്രയത്വം, താഴ്ന്ന വില എന്നിവയ്‌ക്കൊപ്പം പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ വാണിജ്യ വാഹനങ്ങളുടെ ഈ വിഭാഗത്തിൽ ടാറ്റ ഏയിസിനെ കൂടാതെ മാരുതി സുസുക്കി സൂപ്പർ ക്യാരി, മഹീന്ദ്ര ജീറ്റോ, അശോക് ലെയ്‌ലാൻഡ് ദോസ്ത് എന്നിവയാണ് പുതിയ ഇലക്ട്രിക് പിക്കപ്പിന്റെ പ്രധാന എതിരാളികൾ.

ചെലവ്-ഫലപ്രാപ്തി, സുസ്ഥിര പരിഹാരം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വർധിച്ചുവരുന്ന പിന്തുണ എന്നിവ കാരണം ഇവി വിപണി പ്രത്യേകിച്ച് വാണിജ്യ വാഹന മേഖലയിൽ വളരുകയാണെന്ന് വാഹനത്തിന്റെ അവതരണവേളയിൽ ഒഎസ്എം സ്ഥാപകനും ചെയർമാനുമായ ഉദയ് നാരംഗ് പറഞ്ഞു. നിലവിലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രക്രിയയും അനുകൂലമായ അന്തരീക്ഷവും തങ്ങളുടെ ഉപഭോക്താക്കൾക്കായി ഞങ്ങളുടെ ഇവി ഓഫറുകൾ വിപുലീകരിക്കാൻ തങ്ങളെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറിയർ, മറ്റ് ചരക്ക് വിതരണം, ഇ-കൊമേഴ്സ്, എഫ്എംസിജി തുടങ്ങിയ വിവിധ ബിസിനസുകൾക്കായി ഒമേഗ M1KA ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാവാനും ഒമേഗ സെയികി ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...