ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു – 75% പൊള്ളലേറ്റു ; അച്ഛൻ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം പാലായിൽ മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിൽ ചികിത്സയിലാണ്.

കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാൻ പോയി. പിന്നീടാണ് ഗോപാലകൃഷ്ണൻ ആസിഡ് ഷിനുവിന്റെ ദേഹത്തൊഴിച്ചത്. എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ സ്കൂട്ടറെടുത്ത് ഗോപാലകൃഷ്ണൻ ഒളിവിൽ പോയി. പോലീസ് പിന്നീട് മഫ്തിയിൽ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...