Thursday, April 25, 2024 12:55 pm

ഒമിക്രോണ്‍ ക്ലസ്റ്റര്‍ ; മുത്തൂറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയവരും കൂട്ടിരിപ്പുകാരും കടുത്ത ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തില്‍ ആദ്യമായി പത്തനംതിട്ട മുത്തൂറ്റ് നേഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതോടെ കടുത്ത ആശങ്കയിലാണ് പത്തനംതിട്ട നിവാസികള്‍. മുത്തൂറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയവരും കൂട്ടിരിപ്പുകാരും സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് എത്തിത്തുടങ്ങി. സമീപത്തുള്ള നേഴ്സിംഗ് കോളേജില്‍ നിന്നുള്ളവരും ആശുപത്രിയില്‍ നിന്നുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന തോന്നലിലാണ് പലരും മുന്‍‌കൂര്‍ പരിശോധനക്ക് തുനിയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മിക്കവര്‍ക്കും വൈറല്‍ പനിയും പിടിച്ചിട്ടുണ്ട്. തലവേദന, തളര്‍ച്ച, ചുമ, കഫക്കെട്ട് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. എന്നാല്‍ വൈറല്‍ പനി ബാധിച്ചവര്‍ അത് എന്താണെന്ന് പരിശോധിക്കുവാന്‍ പോലും തുനിയുന്നില്ല. ആരോഗ്യവകുപ്പും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. കോവിഡ്‌ പരിശോധന ഇപ്പോള്‍ പ്രഹസനമാണ്. ആവശ്യമായ ബോധവല്‍ക്കരണമോ പരിശോധനാ ക്യാമ്പുകളോ ഇപ്പോഴില്ല. എല്ലാം ജനങ്ങള്‍ സ്വയം തീരുമാനിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. രോഗമുള്ള പലരും ഇപ്പോള്‍ പരിശോധന നടത്തുന്നില്ല. അതുകൊണ്ടുതന്നെ രോഗികളുടെ യഥാര്‍ഥ കണക്ക് പുറത്തുവരുന്നില്ല. രോഗമുള്ള പലരും തികഞ്ഞ അലംഭാവത്തോടെ പുറത്തിറങ്ങി നടക്കുന്നതിനാല്‍ രോഗവ്യാപനം വന്‍ തോതില്‍ നടക്കുന്നുണ്ട്. എന്നാല്‍ ശരിയായ പരിശോധന ഇല്ലാത്തതിനാല്‍ ഇതൊന്നും കണക്കില്‍ വരുന്നില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...