‘മതവിശ്വാസത്തിന് എതിരല്ലെന്ന പ്രസ്‍താവന ചതിക്കുഴി’ ; കോടിയേരിക്കെതിരെ ഇ.കെ സുന്നി നേതാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സിപിഎമ്മില്‍ ചേരുന്ന വിശ്വാസികളെ നിഷേധികളാക്കി മാറ്റുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി ഇ.കെ സുന്നി നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. മത വിശ്വാസത്തെ പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് വിമര്‍ശിച്ചത്. ജിഫ്രി തങ്ങളുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ഹമീദ് ഫൈസി. മതവിശ്വാസത്തിന് എതിരല്ലെന്ന കോടിയേരിയുടെ പ്രസ്താവന ചതിക്കുഴിയാണ്. സിപിഎമ്മില്‍ ചേര്‍ന്ന ശേഷം വിശ്വാസികളെ നിഷേധികളാക്കി മാറ്റുകയാണെന്നും ഫൈസി അറിയിച്ചു. എല്ലാ കമ്മ്യൂണിസ്റ്റുകളും നിരീശ്വരവാദികളല്ലെന്നും യോജിക്കുന്നതില്‍ തെറ്റില്ലെന്ന് സുന്നി നേതാവ് സമദ് പൂക്കോട്ടുര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു കോഴിക്കോട് ജില്ലാ സമ്മേളനത്തിനിടെയാണ് കോടിയേരി പ്രസ്താവന നടത്തിയത്. മതവിശ്വാസികള്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കുന്നതിന് തടസമില്ല. മറിച്ച്‌ പ്രചരിപ്പിക്കുന്നവര്‍ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാനാണ് ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...