Saturday, April 26, 2025 8:28 am

കോവിഡ് – ഒമിക്രോണ്‍ പ്രതിരോധം : പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍ – മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍:
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) എന്നീ തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

പൊതുമാര്‍ഗനിര്‍ദേശങ്ങള്‍:
സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്. മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പടെയുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്ന കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും.
ഒന്‍പതാം ക്ലാസ് വരെയുള്ള അധ്യയനം 2022 ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാല്‍ തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത സ്വത്ത് സമ്പാദനം ; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ...

നിരോധിത പ്രദേശത്ത് കടന്നുകയറാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരി അറസ്റ്റിൽ

0
പോർട്ട്ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നിരോധിത പ്രദേശത്ത് കടന്നുകയറാൻ...

ജമ്മുകശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു

0
ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം. പുൽവാമയിൽ രണ്ടു ഭീകരരുടെ...

ഇന്ത്യ വിടണമെന്ന നിർദേശം ; അട്ടാരി – വാഗാ അതിർത്തിയിൽ പാക് പൗരന്മാരുടെ തിരക്ക്

0
ശ്രീന​ഗർ : പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക്...