പത്തനംതിട്ട : കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍:
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) എന്നീ തീയതികളില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
കോവിഡ് പ്രതിരോധം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ; പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍
RECENT NEWS
Advertisment