Tuesday, April 23, 2024 3:26 pm

ഇഗ്ലണ്ടിൽ മേയറായി റാന്നി സ്വദേശി

For full experience, Download our mobile application:
Get it on Google Play

റാന്നി : സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റാന്നി ഈട്ടിച്ചുവട് ഈരൂരിക്കൽ തോമസ് മാത്യുവിന്റെയും ഗുലാബി യുടെയും മകനാണ്. സ്വാതന്ത്ര്യ സമര സേനാനിയും പാലായിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന വെട്ടം മാണിയുടെ പൗത്രനാണ് ടോം. ഭാര്യ ലിനി എൻഎച്ച്എസ് ആശുപത്രിയിൽ നഴ്സാണ്. മക്കൾ: അഭിഷേക്, അലീന, ആൽബർട്ട്, അഡോണ, അൽഫോൻസ്. 2011 മുതൽ ബ്രഡ്ഡി സ്റ്റോക്ക് സൗത്ത് വാർഡിൽ നിന്നുള്ള കൗൺസിലറായ ടോം ഇത് രണ്ടാം തവണയാണ് നഗരത്തിന്റെ മേയറാകുന്നത്.

ടോം ബ്രിട്ടനിലെത്തിയ കാലം മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമാണ്. 2007 മുതൽ ഇക്വാലിറ്റീസ് കമ്മിഷൻ ചെയർമാനായും പിന്നീട് കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ട ടോം 2017 ൽ ഡപ്യൂട്ടി മേയറും പിന്നീട് 2019 ൽ മേയറുമായി. ഒരുവർഷത്തിനുശേഷം മേയർ സ്ഥാനം ഒഴിഞ്ഞ് പാർട്ടിയുടെ കൗൺസിൽ ലീഡറായി സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് ബുധനാഴ്ച വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൺസർവേറ്റീവ് പാർട്ടിയുടെ പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ആദ്യത്തെ ഏഷ്യൻ കൗൺസി ലറാണ് അദ്ദേഹം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും : ശോഭ സുരേന്ദ്രൻ

0
ആലപ്പുഴ : കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത്...

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

0
ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ...