ഒഡിഷ : ഒഡിഷയില്‍ ഒമൈക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ബോലാഗിര്‍ ജില്ലയില്‍ നിന്നുള്ള 45 കാരിയായ സ്ത്രീ ആണ് മരിച്ചത്.ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി.ഡിസംബര്‍ 23 ന് ബുര്‍ളയിലെ വിംസാറില്‍ (വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച്) ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്ത്രീ ഡിസംബര്‍ 27നാണ് മരിച്ചത്. സാമ്പിള്‍ ജീനോം സീക്വന്‍സിംഗിനായി ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ജനുവരി 5 ന് ഒമൈക്രോണ്‍ വേരിയന്റ് ഉണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വന്നതായി അധികൃതര്‍ പറഞ്ഞു. ഓമൈക്രോണ്‍ മൂലമാണോ അതോ മറ്റ് കാരണങ്ങളാലാണോ അവര്‍ മരിച്ചത് എന്ന് അന്വേഷിക്കുകയാണെന്ന് ബോലാങ്കിര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സ്നേഹലത സാഹു പറഞ്ഞു. ഇന്ത്യയില്‍ രാജസ്ഥാനില്‍ നിന്നുള്ള ഒരാള്‍ മാത്രമാണ് ഒമൈക്രോണ്‍ മൂലം മരിച്ചത്.
രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോണ്‍ മരണം ഒഡീഷയില്‍ റിപ്പോര്‍ട്ട് ചെയ്തു
RECENT NEWS
Advertisment