കുഞ്ഞുങ്ങളെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവിന്റെ അടുത്ത് ഏൽപ്പിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. വിളവൂർക്കലിൽ വാടകയ്‌ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂർക്കൽ ഈഴക്കോട് മഞ്ജുഭവനിൽ എം മനോജ് (36) എന്നിവരാണ് മലയിൻകീഴ് പോലീസിന്റെ പിടിയിലായത്. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ലക്ഷ്മി. രണ്ട് കുഞ്ഞുങ്ങളെ ഭർത്താവിന്റെ അമ്മയെ എല്പിച്ച ശേഷമാണ് ലക്ഷ്മി ഇളയ കുഞ്ഞുമായി കാമുകനോടൊപ്പം മുങ്ങിയത്.

മനോജ് വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. അടുത്തിടെ ഇയാൾ വിവാഹമോചിതനായിരുന്നു. ലക്ഷ്മിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഭർത്താവും കുഞ്ഞുങ്ങളും വേണ്ടെന്നും കാമുകനോടൊപ്പം പോകാനാണ് താത്പര്യമെന്നും യുവതി പോലീസിനോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിന് ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തു. പ്രേരണാക്കുറ്റത്തിന് കാമുകനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...