ഹൈന്ദവ ദൈവങ്ങളെ കളിയാക്കി ചോദ്യം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഹൈന്ദവ ദൈവങ്ങളെ കളിയാക്കി ചോദ്യം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍. ഫ്ലവേഴ്‌സ് ചാനലില്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം സംപ്രേഷണം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച്‌ അവതാരകനും ചാനലും. കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം. ശ്രീകണ്ഠന്‍ നായര്‍ ചോദിച്ച ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു.. കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്?? ഓപ്ഷന്‍സ് നല്‍കിയത് ഇങ്ങനെയും.. 1) ദുര്യോധനന്‍ 2) സീത 3) അര്‍ജുനന്‍ 4) ഗുരുവായൂരപ്പന്‍ 5) യുധിഷ്ഠിരന്‍

ഇതിനെതിരേ കേരള തന്ത്രി മണ്ഡലവും, വിശ്വാസി സമൂഹത്തിലും  വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ ദിവസത്തെ ഒരു കോടി പരിപാടി ആരംഭിക്കും മുന്‍പ് ഖേദപ്രകടനവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തി. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നു എന്നും എന്നാല്‍, മന: പൂര്‍വം അത്തരമൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും ശ്രീകണ്ഠന്‍ നായര്‍. ഇത്തരമൊരു ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...