ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ കേരളത്തിലുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഏപ്രിൽ 9 മുതൽ 18 വരെയാണ് 25 പേരിൽ പ്രത്യേക പരിശോധന നടത്തിയത്. ഇവർ എല്ലാവരും 2 ഡോസ് വാക്സീൻ സ്വീകരിച്ചവരാണ്. ആരും ന്യുമോണിയ ബാധിതരായില്ലെന്നതും മറ്റു ഗുരുതരാവസ്ഥയിലേക്കു കടന്നില്ലെന്നതും പുതിയ വകഭേദം അപകടകാരിയല്ല എന്ന സൂചന നൽകുന്നു.

ക്രിട്ടിക്കൽ കെയർ വിദഗ്ധനായ ഡോ. എ.എസ്.അനൂപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. സാംപിൾ പരിശോധനയ്ക്കു വിധേയരായ ഈ സംഘത്തിൽപെട്ട 30% പേർക്ക് രോഗത്തിനൊപ്പം കണ്ണിൽ ചുവപ്പും ബാധിച്ചിരുന്നു. 25% പേർക്ക് പനിക്കൊപ്പം ശരീരവിറയലും അനുഭവപ്പെട്ടു. തുടക്കത്തിൽത്തന്നെ വിറയലോടെയുള്ള പനി മുൻപൊന്നും കണ്ടിട്ടില്ലാത്ത രോഗലക്ഷണമായിരുന്നുവെന്നും ഡോ. അനൂപ്കുമാർ പറഞ്ഞു. ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ വകഭേദങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2 ഡോസ് വാക്സീൻ സ്വീകരിച്ചതാകാം പുതിയ വകഭേദം കണ്ടെത്തിയിട്ടും രോഗികൾ ഗുരുതരാവസ്ഥയിലേക്കു കടക്കാത്തതിനു കാരണമെന്നു ഡോ. അനൂപ്കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...