ഒമിക്രോണിന്‍റെ പുതിയ വകഭേദം ഇപ്പോഴുള്ളതിനേക്കാൾ വേഗത്തിൽ പടരുന്നെന്ന് പുതിയ പഠനം

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വേഗത്തില്‍ പടരുന്നുവെന്ന് പഠനങ്ങള്‍. മാത്രമല്ല തീവ്രത കുറഞ്ഞ അണുബാധകള്‍ക്ക് ഭാവിയിലെ രോഗബാധയില്‍ നിന്ന് സംരക്ഷണം നല്‍കാനാകില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്താകമാനം അതിരൂക്ഷമായി വ്യാപനം തുടരുന്ന ഒമിക്രോണ്‍ മഹാമാരി അവസാനിക്കുന്നതിന്‍റെ സൂചനയാണെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്. ഒമിക്രോണ്‍ ബാധിതരില്‍ ആന്റിബോഡികള്‍ നിര്‍വീര്യമാകുന്നത് രോഗത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നുവെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

വാക്സിന്‍ സ്വീകരിച്ചവരില്‍ ഒമിക്രോണ്‍ രോഗം തീവ്രമാകുന്നില്ലെങ്കിലും ഭാവിയിലെ രോഗബാധ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മാത്രം സ്വാഭാവികമായി രോഗബാധയേല്‍ക്കാന്‍ സാദ്ധ്യതയുള്ളതായും പഠനത്തില്‍ വ്യക്തമാക്കുന്നു. ഭാവിയിലെ രോഗബാധയില്‍ നിന്ന് രക്ഷനേടാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നിരന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ഒമിക്രോണിന്‍റെ രണ്ടാം തലമുറ യഥാര്‍ത്ഥ വൈറസിനേക്കാള്‍ രോഗവ്യാപന തോത് കൂടിയവയാണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തുന്നു. ഒമിക്രോണ്‍ രോഗബാധയേറ്റ രോഗികളേക്കാള്‍ ബി എ.2 വകഭേദം ബാധിച്ച രോഗികള്‍ വേഗത്തില്‍ രോഗം പടര്‍ത്തുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. വാക്സിന്‍ സ്വീകരിക്കാത്തവരില്‍ അപകടസാദ്ധ്യത ഏറെയാണെന്നും ഗവേഷകര്‍ പറഞ്ഞു. ലോകമെമ്പാടും ഏറ്റവും ശക്തമായി തുടരുന്നത് ബി എ.1 വകഭേദമാണെങ്കിലും സമീപകാലത്തായി ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുകെ, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബി എ.2 വര്‍ദ്ധിക്കുന്നതായി കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...