ഭോപ്പാല്‍ : രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് മധ്യപ്രദേശേ് സര്‍ക്കാര്‍. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഒരു ഒമിക്രോൺ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് നടപടി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു.
മധ്യപ്രദേശിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
RECENT NEWS
Advertisment