ലോട്ടറി അഴിമതി : സാന്‍റിയാഗോ മാര്‍ട്ടിന്റെ 19.59 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ 19.59 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്‍റ്​ ഡയറക്ടറേറ്റ്‌ (ഇ.ഡി) കണ്ടുകെട്ടി. ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ടാണ് 19.59 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത്. നേരത്തെ 258 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ 277.59 കോടിയായി. സാന്‍റിയാഗോ മാര്‍ട്ടിന്‍, അദ്ദേഹത്തിന്റെ  കമ്പനികളായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, മാര്‍ട്ടിന്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഡെയ്‌സണ്‍ ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്‍റ്​ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍ നിന്നാണ്​ 19.59 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത്​.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും 1998ലെ ലോട്ടറി (റെഗുലേഷന്‍) ആക്‌ട് പ്രകാരവും സി.ബി.ഐയുടെ കൊച്ചി ഓഫീസ് സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുത്ത്​ അന്വേഷണം ആരംഭിച്ചത്. എം.ജെ അസോസിയേറ്റ്‌സ്, സാന്‍റിയാഗോ മാര്‍ട്ടിന്‍, എന്‍. ജയമുരുകന്‍ എന്നിവര്‍ ചേര്‍ന്ന്​ സിക്കിം സര്‍ക്കാറിന് ഏകദേശം 910.29 കോടി രൂപ നഷ്ടം വരുത്തിയതായി കണ്ടെത്തിയിരുന്നു. സാന്‍റിയാഗോ മാര്‍ട്ടിനും അദ്ദേഹത്തിന്റെ കമ്പനികളും മറ്റുള്ളവരും ലോട്ടറി ബിസിനസില്‍ നിന്ന് സമ്പാദിച്ച തുക 40 കമ്പനികളിലായി വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ചതായി ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെയും മറ്റ് കൂട്ടാളികളുടെയും പേരിലാണ്​ തുക നിക്ഷേപിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...