കലാപത്തിന് കോപ്പുകൂട്ടുന്ന കെ.സുരേന്ദ്രനെ ജയിലിലടക്കണമന്ന്​ പോപ്പുലര്‍ ഫ്രണ്ട്​ ഭാരവാഹികള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: നിരന്തരം നുണ പ്രചരിപ്പിച്ച്‌ ഹിന്ദു-മുസ്​ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് കോപ്പുകൂട്ടുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രനെ ജയിലിലടക്കണമന്ന്​ പോപുലര്‍ ഫ്രണ്ട്​ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ബി.ജെ.പി, ആര്‍.എസ്​.എസ്​ നേതാക്കള്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്‍റെ ഭാഗമാണ് എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയത്.

ഷാന്‍റെ കൊലപാതകം തെളിയിക്കാന്‍ കഴിയില്ലെന്ന സുരേന്ദ്ര‍ന്‍റെ പ്രസ്താവന പോലീസ് ഗൗരവത്തിലെടുക്കണം. കൊല നടത്തിയതിലും യഥാര്‍ഥ കൊലയാളികളെ സംരക്ഷിക്കുന്നതിലുമുള്ള സുരേന്ദ്ര‍​ന്‍റെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് എറണാകുളം പറവൂരില്‍ തോക്കുമായി ആര്‍.എസ്​.എസ്​ ക്രിമിനലുകള്‍ ആക്രമണം നടത്താനെത്തിയത്​ സേവാഭാരതിയുടെ ആംബുലന്‍സിലാ​ണെന്നും പോലീസിന്റെ നിഷ്‌ക്രിയത്വമാണ് വിദ്വേഷപ്രചാരണം ആവര്‍ത്തിക്കാന്‍ സുരേന്ദ്രനുള്ള പ്രേരണയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്​ദുല്‍ സത്താര്‍, സെക്രട്ടറിമാരായ എസ്. നിസാര്‍, സി.എ. റഊഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പ​ങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...