Friday, April 26, 2024 2:48 pm

സൗദി അറേബ്യയിലും ഒമിക്രോൺ വൈറസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : സൗദി അറേബ്യയിലും കോവിഡിന്റെ വകഭേദം വന്ന ഒമിക്രോൺ വൈറസ് കണ്ടെത്തി. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അടുത്തിടപഴകിയവരെയും ക്വാറന്റൈനിലാക്കിയതായും ആവശ്യമായ ആരോഗ്യ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും മന്ത്രാലയം അറിയിച്ചു.

ഒമിക്രോൺ വൈറസ് രാജ്യത്ത് കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെയും പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെയും പരിശ്രമങ്ങളുടെ ഫലമായാണ് ആദ്യ കേസ് കണ്ടെത്തിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും കോവിഡ് വാക്സിൻ ഡോസുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും രാജ്യത്തേക്ക് വിദേശ യാത്ര കഴിഞ്ഞെത്തുന്നവർ ക്വാറന്റൈനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ സൗദിയിൽ വിവിധ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലുമെല്ലാം പരിശോധന കർശനമാക്കിയിരുന്നു. രോഗം കണ്ടെത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിദേശികൾക്ക് യാത്ര വിലക്കും പ്രഖ്യാപിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പ്രധാനമന്ത്രി ഭയന്നിരിക്കുന്നു’; വിമര്‍ശനവുമായി രാഹുൽ ഗാന്ധി

0
ബിജാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി .'ഇനി...

വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി നിയോജക മണ്ഡലത്തിൽ 85648 പേര്...

0
റാന്നി : വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി...

കോഴിക്കോട് കക്കാടംപൊയിലിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ചു

0
കോഴിക്കോട് : കക്കാടംപൊയിലിൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാറിന്...

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

0
മ​ട്ട​ന്നൂ​ര്‍: ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ മൂന്ന് പേ​രെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മ​ട്ട​ന്നൂ​ര്‍...