പാലക്കാട് : പാലക്കാട് കോണ്‍ഗ്രസില്‍ കലാപ കൊടി ഉയര്‍ത്തിയ വിമത നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി എത്തും. എടുത്തു ചാടി തീരുമാനമെടുക്കരുതെന്ന് എ.വി. ഗോപിനാഥിനോട് എ. കെ. ആന്റണി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു.
ഇന്ന് രാത്രിയോടെ പാലക്കാടെത്തുന്ന ഉമ്മന്‍ ചാണ്ടി എ.വി. ഗോപിനാഥുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ വരവിനായി കാത്തിരിക്കുമെന്നാണ് എ.വി. ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഗോപിനാഥിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്നും അതിന് വഴങ്ങരുതെന്നും പാലക്കാട് ഡിസിസി കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു.