സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കുന്നത് ശബരിമല ചര്‍ച്ചയാക്കാന്‍ : പി കെ കൃഷ്ണദാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല ചർച്ചയാക്കാനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. രണ്ടിടത്തും സുരേന്ദ്രന്‍ വിജയിക്കും. നേമത്തോട് കൂടി മുരളീധരന്‍റെ രാഷ്ട്രീയ ജീവിതം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

2016ല്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കും. ശബരിമല സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് സുരേന്ദ്രന്‍. ഒരു മാസത്തിലധികം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. അതുകൊണ്ടുതന്നെയാണ് കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...