തിരുവനന്തപുരം : ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെ ഒരു നിർദ്ദേശം താൻ മുന്നോട്ട് വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. നിലവിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യം ഇല്ല. കല്പറ്റയിൽ താൻ മത്സരിക്കുമെന്ന വാർത്തകൾ കെട്ടിച്ചമച്ചതാണ്. ഉമ്മന്‍ചാണ്ടിക്ക് മേല്‍ നേമത്ത് മത്സരിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെ ഉമ്മന്‍ചാണ്ടി തന്നെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെ ഉമ്മന്‍ചാണ്ടിയില്ലെങ്കിലും നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി.
ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാർത്തകൾ തെറ്റെന്ന് മുല്ലപ്പള്ളി
RECENT NEWS
Advertisment