തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസിലെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും ആവശ്യം ശക്തമായതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ്.
അതേസമയം ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന സമ്മര്‍ദതന്ത്രവുമായി കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം രംഗത്ത് എത്തി. ഉമ്മന്‍ ചാണ്ടിയുടെ വരവ് തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് ഉമ്മന്‍ ചാണ്ടിയുടെ വരവ് ആവേശം പകരുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.