മരടില്‍ കാര്‍ അപകടം ; യുവതി മരിച്ചു – പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങിയ ഒട്ടോഡ്രൈവര്‍ ലോറി ഇടിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരട് ന്യൂക്ലിയസ് മാളിനു സമീപം കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി ജോമോളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗി(45)യെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കുന്നതിനു പോയ ഓട്ടോ ഡ്രൈവര്‍ മടങ്ങും വഴി മറ്റൊരു അപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടില്‍ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവര്‍. തൃശൂര്‍ സ്വദേശികളായ യുവാവും യുവതിയും കുണ്ടന്നൂരില്‍ നിന്നു തൃപ്പൂണിത്തുറയിലേയ്ക്കു പോകുന്ന വഴിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. യുവതിയുടെ മൃതദേഹം മരടിലുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഓട്ടോ ഡ്രൈവര്‍ കാര്‍ യാത്രക്കാരനായ സാന്‍ഗിയെ ആശുപത്രിയിലാക്കി തിരിച്ച്‌ മടങ്ങുമ്പോള്‍ മരട് ജംഗ്ഷന്‍ കഴിഞ്ഞതിനു പിന്നാലെ ഒട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പുതന്നെ മരിച്ചിരുന്നു. അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിന് ഇടയാക്കിയത് എന്നു സംശയിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....