യാത്രാമധ്യേ നിലയ്ക്കല്‍ പിഎച്ച്‌സിയും പമ്പ ഗവണ്‍മെന്റ് ആശുപത്രിയും ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്തുന്നതിന് പമ്പയിലേക്കുള്ള യാത്രാ മധ്യേ നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും (പിഎച്ച്‌സി) പമ്പ ഗവണ്‍മെന്റ് ആശുപത്രിയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. അത്യാഹിത വിഭാഗങ്ങളിലെ കിടക്ക ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ആവശ്യമായ മരുന്നുകളും ഓക്‌സിജന്‍ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം, ഐസിയു, ലാബ്, ഫാര്‍മസി എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. കോവിഡ് അനന്തര രോഗങ്ങള്‍ മൂലം തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ചികിത്സ ലഭ്യമാകുമെന്ന് ഉറപ്പാക്കി.

നിലയ്ക്കല്‍ പിഎച്ച്‌സി, പമ്പ ഗവണ്‍മെന്റ് ആശുപത്രികളില്‍ നിന്ന് രോഗികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപതിയിലേക്ക് മാറ്റും.
ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ചും മന്ത്രി അന്വേഷിച്ചു. ആരോഗ്യ അവബോധത്തിനായി ആശുപത്രികളിലെ അറിയിപ്പുകള്‍ മറ്റു ഭാഷകളിലും വെയ്ക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അഡീഷണല്‍ ഡിഎച്ച്എസ്. ഡോ. കെ.വി. നന്ദകുമാര്‍, പത്തനംതിട്ട ഡിഎം ഒ(ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ശബരിമല സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അജന്‍, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, നിലയ്ക്കല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അതുല്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...