Sunday, June 30, 2024 2:02 pm

സ്വന്തം അനിയനെ ചതിച്ച നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ “NEDSTAR GOLD” വെന്റിലേറ്ററില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  NEDSTAR ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉടമ നെടുംപറമ്പില്‍ എന്‍.എം ജയിംസിന്റെ മത്സരം സ്വന്തം അനിയനോടുതന്നെയായിരുന്നു. തിരുവല്ല കേന്ദ്രമായി എന്‍.എം. രാജുവിന്റെ നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റ് വളര്‍ന്നപ്പോള്‍ എങ്ങനെയും അതിനെ തളര്‍ത്തുവാനായിരുന്നു NEDSTAR ജയിംസിന്റെ ശ്രമം. വിവിധ ജില്ലകളില്‍ ടാറ്റാ, കിയ വാഹനങ്ങളുടെ ഡീലര്‍ഷിപ്പും തുടര്‍ന്ന് വസ്ത്രവ്യാപാര മേഖലയിലേക്കും  എന്‍.എം രാജുവിന്റെ സാമ്രാജ്യം വളര്‍ന്നപ്പോള്‍ എന്‍.എം ജയിംസിന് ഇതൊന്നും സഹിച്ചില്ല. രാഷ്ട്രീയത്തിലും പൊതുരംഗത്തും എന്‍.എം രാജുവിന് ലഭിച്ച സ്വീകാര്യത ഏറെ വിറളി പിടിപ്പിച്ചത് ഒരമ്മയുടെ ഉദരത്തില്‍ നിന്നും ജനിച്ചുവീണ സഹോദരന്‍ എന്‍.എം ജയിംസിനെത്തന്നെ ആയിരുന്നു. സഹോദരന്മാര്‍ തമ്മില്‍ അത്ര രസത്തില്‍ അല്ലായിരുന്നെങ്കിലും എന്‍.എം രാജുവിന്റെ ബിസിനസ് രഹസ്യങ്ങള്‍ യഥാസമയം ചോര്‍ത്തിയെടുക്കുന്നതില്‍ ചേട്ടന്‍ ബാവ വിജയിച്ചു.

സ്വന്തം മകന്‍ ജോഹാനെയാണ് ഇതിനുവേണ്ടി നിയോഗിച്ചത്. എന്‍.എം. രാജുവിന്റെ മക്കളുമായി ചങ്ങാത്തം കൂടി നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റിന്റെ എല്ലാ രഹസ്യങ്ങളും ചോര്‍ത്തി. വന്‍തുക നിക്ഷേപിച്ചവരുടെ വിവരങ്ങളും ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭിച്ചിരുന്ന ബ്രാഞ്ചുകളുമൊക്കെ ഇങ്ങനെ മനസ്സിലാക്കി, നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റിന്റെ ശാഖകളുടെ സമീപത്തുതന്നെ എന്‍.എം ജയിംസിന്റെ സ്ഥാപനത്തിന്റെ ശാഖകളും തുറന്നു. പല നിക്ഷേപങ്ങളും പിന്‍വലിപ്പിച്ച് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലാക്കി. എന്‍.എം രാജുവിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനു പിന്നില്‍ ഇത്തരം കാര്യങ്ങളും ഉണ്ടെന്നു പറയുന്നു. സഹോദരന്‍ അറസ്റ്റിലായപ്പോള്‍ തിരുവല്ലയില്‍ ഗാനമേള നടത്തി NEDSTAR ജയിംസ് അപഹാസ്യനായത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.

ദീര്‍ഘകാലത്തെ പരിശ്രമത്തിനൊടുവിലാണ് അനിയന്‍ എന്‍.എം രാജു തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ബ്രാഞ്ചുകള്‍ തുറക്കുന്നതുപോലും ഏറെ ആലോചിച്ചിട്ടായിരുന്നു. എന്നാല്‍ NEDSTAR ജെയിംസ് കേവലം രണ്ടു വര്‍ഷത്തിനിടയിലാണ് 220 ലധികം ബ്രാഞ്ചുകള്‍ തുറന്നത്. നിക്ഷേപകരില്‍ നിന്നും കൂടുതല്‍ പണം സമാഹരിക്കുകയായിരുന്നു ലക്‌ഷ്യം. എന്നാല്‍ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി തകര്‍ന്നപ്പോള്‍ ജയിംസ് കണക്കുകൂട്ടിയതുപോലെ പണം വന്നില്ല. ഇതോടെയാണ് Nedstar സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. ഇപ്പോള്‍ അത് കൂടുതല്‍ രൂക്ഷമായി. നിക്ഷേപങ്ങള്‍ മടക്കിനല്‍കാന്‍ പണം ഇല്ലാതായതോടെ അവധി പറഞ്ഞുതുടങ്ങി. ഇത് അനന്തമായി നീണ്ടതോടെ ജീവനക്കാര്‍ ഇടഞ്ഞു. പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ജീവനക്കാരെ വിളിച്ചുകൂട്ടി ചെയര്‍മാന്‍ എന്‍.എം ജയിംസ് തന്നെ നേരിട്ടെത്തി ഊര്‍ജ്ജം പകര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെയും നില്‍ക്കുന്നില്ല കാര്യങ്ങള്‍. ചെയര്‍മാന്റെ വാക്കുകള്‍ വെറും പാഴ്വാക്കാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. ഇതോടെ എങ്ങനെയും തങ്ങളുടെ നിക്ഷേപം ഊരിയെടുത്ത്‌ രക്ഷപെടാനാണ് ഇവരുടെ നീക്കം. >>>തുടരും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരസേനയുടെ മുപ്പതാമത്തെ മേധാവി ; ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു

0
ന്യൂ ഡല്‍ഹി : കരസേന മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റെടുത്തു....

അമ്മയുടെ പേരിൽ ഒരു മരം ; മൻ കി ബാത്തിൽ പുതിയ പദ്ധതി പരിചയപ്പെടുത്തി...

0
ഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന്...

തിരൂരിൽ വൻ കഞ്ചാവുവേട്ട ; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

0
തി​രൂ​ർ: തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സും എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല...

ആരുമായും സഖ്യമില്ല ; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ

0
ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബി.ജെ.പി തീരുമാനം. ആരുമായും...