61 –ാം ദിവസം സെക്രട്ടറിയറ്റിന് മുന്നിൽ പെരുമഴയിൽ ശയനപ്രദിക്ഷണം നടത്തി സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 61 –ാം ദിവസം സെക്രട്ടറിയറ്റിന് മുന്നിൽ പെരുമഴയിൽ ശയനപ്രദിക്ഷണം നടത്തി സി.പി.ഒ റാങ്ക് ഹോൾഡേഴ്സ്. സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാൻ ഇരിക്കെയാണ് പ്രതിഷേധം ശക്തമാക്കിയത്. സർക്കാരിന്റെ അനീതിക്ക് എതിരായ പ്രതിഷേധം തുടരണമെന്ന് സമരപ്പന്തലിൽ എത്തിയ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു. റാങ്ക് ലിസ്റ്റ് കഴിയുന്നതോടെ വഴിമുട്ടിയ അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇരിക്കെ ഗതികെട്ടിരുന്നപ്പോഴാണ് മഴ പെയ്തത്. പ്രതീക്ഷയുടെ അവസാന സമരം എന്നോണം പെരുമഴയത്ത് സിപിഒ ഉദ്യോഗാർത്ഥികൾ സമരം നടത്തി. രണ്ടുമാസമായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്തു വരികയാണ് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. പുല്ലുതിന്നും മുട്ടിൽ ഇഴഞ്ഞും ശയനപ്രദിക്ഷണം നടത്തിയും ഒക്കെ സമരം ചെയ്തു.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകണം എന്നാണു സമരം ചെയ്യുന്നവരുടെ ആവശ്യം. പരിഹാരം ആയില്ലെങ്കിൽ സമരം ശക്തിപ്പെടുത്താൻ ആണ് തീരുമാനം. റാങ്ക് ഹോൾഡേഴ്സിനോട് സർക്കാരിന് വലിയ പകയാണെന്നും അനീതിക്കെതിരായ സമരം ഇനിയും തുടരണം എന്നും ഉദ്യോഗാർത്ഥികളെ കണ്ട കെപിസിസി വർക്കിംഗ് പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു. നേരത്തെ സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന റോഡ് ഉപരോധം സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗാർത്ഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. തുടർന്ന് സംസ്ഥാന പോലീസ് മേധാവി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ പ്രതികരിക്കാതെ ആയതോടെ വഴിമുട്ടി നിൽക്കുകയാണ് ഇവർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...