അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകനും കുഴഞ്ഞ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

എടത്വാ: അമ്മ മരിച്ച് അഞ്ചാം നാൾ മകനും കുഴഞ്ഞ് വീണ് മരിച്ചു. മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത്. പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു. അമ്മയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള അടിയന്തിര കർമ്മങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിനിടെയായിരുന്നു ജോജിമോൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വച്ച് നടക്കും.

ഇദ്ദേഹം ദീർഘ വർഷങ്ങളായി കോയമ്പത്തൂരിൽ ജേനസിസ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇവരുടെ നിര്യാണത്തില്‍ എടത്വ വികസന സമിതി എക്സിക്യൂട്ടീവ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. തൃശൂർ കണ്ടശ്ശാംകടവ് മാങ്ങൻ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. ഷാരോൺ,ഷെറിൻ, സ്റ്റീവൻ എന്നിവരാണ് മക്കൾ.ജിജിമോൾ, ജിഷാമോൾ എന്നിവരാണ് സഹോദരിമാർ.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...