പന്തളം : പന്തളം – മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിൽനിന്ന് 100 മീറ്റർ പടിഞ്ഞാറായി റോഡിന്റെ വലതുവശം ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിക്കടിയിലൂടെയുള്ള കുടിവെള്ളപൈപ്പ് ലൈൻ പൊട്ടി മണ്ണ് ഒലിച്ചുപോയതാകാം കാരണമെന്ന് കരുതുന്നു. 25 മീറ്ററോളം ഭാഗം റോഡ് ഇടിഞ്ഞും വിണ്ടുകീറിയും ഇരിക്കുന്നുണ്ട്. ഒരു ഭാഗത്ത് വലിയ കുഴിയും രൂപപ്പെട്ടിരിക്കുന്നു. വൈദ്യുതിത്തൂണും സമീപത്തായി നിൽക്കുന്നത് അപകടത്തിന് കാരണമാകും. പന്തളം – മാവേലിക്കര റോഡ് പുതുക്കിപ്പണിതപ്പോൾ പണികിട്ടിയത് കടക്കാർക്കും നാട്ടുകാർക്കുമാണ്. റോഡ് ഉയർത്തിയപ്പോൾ കടകളും സമീപ പ്രദേശങ്ങളിലെ ചെറിയ റോഡുകളും റോഡ് നിരപ്പിൽനിന്നു താഴ്ന്നു. ഇതുമൂലം ഉണ്ടായ വലിയ പ്രശ്നം റോഡിലെയും കടകളിലേയും വെള്ളക്കെട്ടാണ്.
നല്ല ഒരു മഴ മതി മാവേലിക്കര റോഡിന്റെ മുട്ടാർ ഭാഗത്ത് മുട്ടറ്റം വെള്ളമെത്താൻ. ടാറിങ് കഴിഞ്ഞശേഷം പെയ്ത മഴയിൽ അരമണിക്കൂറോളം വാഹനങ്ങൾക്ക് പോകാനാകാത്തതുപോലെ വെള്ളം നിറഞ്ഞിരുന്നു. റോഡിന്റെ ഇരുവശത്തും ഓടപണിതിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാത്തതാണ് ഇവിടെയും എം.സി.റോഡിലെ മെഡിക്കൽമിഷൻ കവലയിലും പ്രധാന പ്രശ്നം. വളരെ സാവധാനമാണ് വെള്ളം വറ്റുന്നത്. താഴ്ന്നുക്കിടക്കുന്ന ഗ്രാമീണ റോഡുകളിലെ വെള്ളം വറ്റണമെങ്കിൽ ഒരു ദിവസമെങ്കിലും കാത്തിരിക്കണം. റോഡിലെ മലിനജലം സമീപത്തുള്ള വീടുകളിലേക്ക് ഒഴുകിയിറങ്ങാനും ഇത് കാരണമാകുന്നുണ്ട്. സമീപവാസികൾ പൊതുമരാമത്തുവകുപ്പ് മന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033