പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട് വയലാപ്പടിയിൽ മണ്ണും ചെളിയും റോഡില്‍ നിറയുന്നതു അപകട കെണിയായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഓടയുടെ മുകളില്‍ കെ.എസ്.ടി.പി സ്ഥാപിച്ച സ്ലാബ് നീക്കി അനധികൃതമായി സ്ലാബ് ഉപയോഗിച്ചതു മൂലം മണ്ണും ചെളിയും റോഡില്‍ നിറയുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട് വയലാപ്പടിയിൽ ആണ് മണ്ണും ചെളിയും റോഡില്‍ നിറയുന്നതു മൂലം അപകട കെണിയായി മാറുന്നത്. ഭൂമി തട്ടുകളാക്കി തിരിച്ച് വില്‍പ്പന നടത്തുന്നവര്‍ റോഡിന് വശത്തെ ഓടക്ക് മുകളിൽ ഇട്ട സ്ലാബ് മാറ്റി പുതിയവ സ്ഥാപിച്ച് അവരുടെ വസ്തുവിലേക്ക് റോഡ് വെട്ടുകയായിരുന്നു. ഇവിടെ നിന്നും മണ്ണ് മാറ്റുവാന്‍ വലിയ ടോറസ് ലോറികള്‍ ഇതുവഴിയാണ് വസ്തുവിലേക്ക് പ്രവേശിക്കുന്നത്. ശക്തമായ മഴ ചെയ്യുമ്പോൾ പുനലൂർ മൂവാറ്റുപുഴ റോഡിലേക്ക് വലിയതോതില്‍ വെളളമൊഴുക്കു ഉണ്ടാവുകയായിരുന്നു. ഇതിന്‍റെ ഫലമായി റോഡിന് ഒരു വശം നിറയെ മണ്ണും ചെളിയുമായി. നിരപ്പു റോഡും ദൂര കാഴ്ചയും കിട്ടുന്നതിനാല്‍ വാഹനങ്ങള്‍ പരമാവധി വേഗതയിലാണ് ഇവിടെ സഞ്ചരിക്കുന്നത്. വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ ചെളിയില്‍ കയറി അപകടം ഉണ്ടാവാന്‍ സാധ്യതയേറെയാണ്. ഇത് ഒഴിവാക്കാന്‍ അധികൃതരുടെ ഇടപെടല്‍ അത്യാവശ്യമാണ്. മണ്ണ് മാഫിയയുടെ നിലപാടിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...