തിരുവോണ നാളിൽ പത്തനംതിട്ട അമ്മതൊട്ടിലില്‍ പുതിയ അതിഥി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ശിശുക്ഷേമ സമിതി അതിജീവനത്തിനായി എത്തപ്പെടുന്ന കുരുന്നു ബാല്യങ്ങളെ സ്വീകരിക്കാൻ വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഇതാദ്യമായി തിരുവോണ നാളിൽ സർക്കാരിൻ്റെ സംരക്ഷണയ്ക്കായി ഒരു കുരുന്ന് എത്തി. ഞായാറാഴ്ച വെളുപ്പിന് 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആൺ കുട്ടി അതിഥിയായി എത്തിയത്. 2009-ൽ പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുരുന്നും വനിതാ ശിശു വികസന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ പ്രദേശീക വികസന ഫണ്ട് വിനിയോഗിച്ച് ” ഹൈടെക്ക് ” ആക്കി മാറ്റിയതിനും ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുരുന്നുമാണ് പുതിയ അതിഥി.

തിരുവോണ നാളിൽ പുത്തൻ പ്രതീഷയുടെ നിറങ്ങളുമായി പത്തനംതിട്ട അമ്മത്തൊട്ടിലിൽ എത്തിയ കുരുന്നിന്”സിതാർ ” എന്ന് മന്ത്രി വീണാ ജോർജ്ജ് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാസര്ഗോ‍ഡ് (ഒന്ന്), തിരുവനന്തപുരം (ഒന്ന്), പത്തനംതിട്ട (ഒന്ന്) എന്നിങ്ങനെ മൂന്ന് കുരുന്നുകളാണ് സമിതി വിവിധ ജില്ലകളിൽ സ്ഥാപിച്ച അമ്മതൊട്ടിലുകൾ മുഖേന ഭത്തെടുക്കൽ കേന്ദ്രങ്ങളിലെ ” അമ്മ ” മാരുടെ താരാട്ടിനും പരിചരണയ്ക്കുമായി എത്തിയത്. പൂർണ്ണ ആരോഗ്യവാനായ സിതാർ – ൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന് അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി. എൽ. അരുൺ ഗോപി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

0
ദുബൈ: ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....