ചാലക്കുടി: കഴിഞ്ഞ ഓണത്തിന് പഴവള്ളം ആദിവാസി കോളനിയിലെ അന്തേവാസിക്ക് നിഷേധിച്ച ഓണക്കിറ്റ് എത്രയുംവേഗം വിതരണം ചെയ്തില്ലെങ്കില്‍ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പഴവെള്ളം ദേശം സ്വദേശി രാജുവിന് ഓണക്കിറ്റ് നല്‍കാനാണ് കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി ചാലക്കുടി ട്രൈബല്‍ ഓഫീസര്‍ക്ക് ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഊരുമൂപ്പനും പ്രൊമോട്ടറും ചേര്‍ന്ന് നിഷേധിക്കുന്നുവെന്നാണ് പരാതി. ട്രൈബല്‍ എക്സ്‌റ്റെന്‍ഷന്‍ ഓഫീസറെ സിറ്റിങ്ങില്‍ വിളിച്ചുവരുത്തി. പരാതിക്കാരന്റെയും ഊരുമൂപ്പന്റെയും കടുംപിടിത്തം കാരണമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നതില്‍ തടസ്സം നേരിട്ടതെന്ന് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
ആദിവാസികൾക്ക് ഓണക്കിറ്റ് നൽകിയില്ലെങ്കിൽ നടപടി – മനുഷ്യാവകാശ കമ്മീഷൻ
RECENT NEWS
Advertisment