തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇത്തവണ ഓണാഘോഷത്തിന്റെ പൊലിമ കുറയും. സാധാരണ ഓണത്തിന് രണ്ട് ശമ്പളമായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്നത്. അതായത് ഓണം ഓഗസ്റ്റിലാണെങ്കില്‍ ജൂലൈ മാസത്തിലെ ശമ്പളവും സെപ്റ്റംബറില്‍ ലഭിക്കേണ്ട ഓഗസ്റ്റിലെ ശമ്പളവും ഓണത്തോടനുബന്ധിച്ച് നല്‍കും. എന്നാല്‍ ഇത്തവണ ഇത് ലഭിക്കില്ല ശമ്പളം സാധാരണ പോലെയെ ലഭിക്കൂ.
മാത്രമല്ല ഓണത്തോടനുബന്ധിച്ച് നല്‍കുന്ന ബോണസും ഉത്സവബത്തയും ഇത്തവണ ഉണ്ടാകുമെന്നുറപ്പില്ല. ഇവ നല്‍കണ്ട എന്ന തീരുമാനമില്ലെങ്കിലും നല്‍കാന്‍ സാധിക്കുന്ന അവസ്ഥയിലല്ല സര്‍ക്കാര്‍ ഖജനാവ്. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാതെ മറ്റാരുടേയും കൈവശം പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പ്രവാസികളും തിരിച്ചുപോകാനാവാതെ ദുരിതത്തിലാണ്. ഇതാനാല്‍ ഓണം വിപണിയില്‍ കച്ചവടക്കാര്‍ക്കും തൊളിലാളികള്‍ക്കും ഇത് തിരിച്ചടിയാകും. മിക്ക സ്വകാര്യ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് നല്‍കാറുണ്ട്, എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും മാര്‍ക്കറ്റില്‍ പണമിറങ്ങുന്നത് കുറയുന്നതും മൂലം ഇതും ഇത്തവണയുണ്ടാകാന്‍ സാധ്യതയില്ല. ഇങ്ങനെ എല്ലാവിധത്തിലും നിര്‍ജീവമായ ഓണമാണ് സമാഗതമാകുന്നത്.