ഇത്തവണ ഓണമാഘോഷിക്കാന്‍ രണ്ട് ശമ്പളമില്ല ; ബോണസും ഉറപ്പില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇത്തവണ ഓണാഘോഷത്തിന്റെ പൊലിമ കുറയും. സാധാരണ ഓണത്തിന് രണ്ട് ശമ്പളമായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്നത്. അതായത് ഓണം ഓഗസ്റ്റിലാണെങ്കില്‍ ജൂലൈ മാസത്തിലെ ശമ്പളവും സെപ്റ്റംബറില്‍ ലഭിക്കേണ്ട ഓഗസ്റ്റിലെ ശമ്പളവും ഓണത്തോടനുബന്ധിച്ച് നല്‍കും. എന്നാല്‍ ഇത്തവണ ഇത് ലഭിക്കില്ല ശമ്പളം സാധാരണ പോലെയെ ലഭിക്കൂ.

മാത്രമല്ല ഓണത്തോടനുബന്ധിച്ച് നല്‍കുന്ന ബോണസും ഉത്സവബത്തയും ഇത്തവണ ഉണ്ടാകുമെന്നുറപ്പില്ല. ഇവ നല്‍കണ്ട എന്ന തീരുമാനമില്ലെങ്കിലും നല്‍കാന്‍ സാധിക്കുന്ന അവസ്ഥയിലല്ല സര്‍ക്കാര്‍ ഖജനാവ്. ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാതെ മറ്റാരുടേയും കൈവശം പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പ്രവാസികളും തിരിച്ചുപോകാനാവാതെ ദുരിതത്തിലാണ്. ഇതാനാല്‍ ഓണം വിപണിയില്‍ കച്ചവടക്കാര്‍ക്കും തൊളിലാളികള്‍ക്കും ഇത് തിരിച്ചടിയാകും. മിക്ക സ്വകാര്യ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് നല്‍കാറുണ്ട്, എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും മാര്‍ക്കറ്റില്‍ പണമിറങ്ങുന്നത് കുറയുന്നതും മൂലം ഇതും ഇത്തവണയുണ്ടാകാന്‍ സാധ്യതയില്ല. ഇങ്ങനെ എല്ലാവിധത്തിലും നിര്‍ജീവമായ ഓണമാണ് സമാഗതമാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...