തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത പത്താം തീയതി മുതല്‍ ഓണച്ചന്തകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കടകള്‍വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അഞ്ച് ദിവസം ഓണച്ചന്ത നടത്തും, ഇത് 16ന് തുടങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും, പിഎച്ച്‌എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്‌ത് 4 മുതല്‍ 7 വരെ , എന്‍പിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍പിഎന്‍എസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയുമാണ് കിറ്റ് വിതരണം.