Sunday, June 30, 2024 7:08 am

12 കോടി ഭാഗ്യവാനെ തേടി ഓണം ബംബര്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ലോട്ടറികളിലെ മെഗാ സ്റ്റാര്‍ ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന സജീവമായി. ജൂലായ് 20 നാണ് സംസ്ഥാന തലത്തില്‍ ഈ വര്‍ഷത്തെ ഓണം ബംബര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബംബര്‍ ടിക്കറ്റിന്റെ വില്പനക്ക് ജില്ലാ തലങ്ങളിലും ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപന ഭീഷണിയില്‍ അതെല്ലാം ഒഴിവാക്കിയാണ് വില്പന ആരംഭിച്ചത്.

ഓരോ സീരീസിലും ഒരു കോടി വീതം 6 പേര്‍ക്ക് രണ്ടാം സമ്മാനം. ടിക്കറ്റ് ഒന്നിന്റെ വില 300 രൂപയാണ്. 37,500,000 രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഓണം ബംബറായി ജില്ലയില്‍ എത്തിയിരിക്കുന്നത്. ടിക്കറ്റുകളുടെ ആകെ എണ്ണം 125,000. നറുക്കെടുപ്പ് തിയതി സെപ്തംബര്‍ 19.

കൊവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ വരുന്നതിനനുസരിച്ച്‌ നറുക്കെടുപ്പ് പഴയ രീതിയിലാകും എന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊടുപുഴ ജില്ലാ ഓഫീസ്, കട്ടപ്പന,അടിമാലി എന്നിവിടങ്ങളിലുള്ള സബ് ഓഫീസുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോൺഗ്രസിനൊപ്പം നിന്നത് തോൽവിക്ക് കാരണമായെന്ന കേരള നിലപാട് തള്ളി സി.പി.എം കേന്ദ്രകമ്മിറ്റി

0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം ഇന്ന് അവസാനിക്കും....

ഇന്ത്യക്കാകെ അഭിമാനം ; ടി 20 യിൽ രണ്ടാം വിശ്വ കിരീടം നേടിയ ടീം...

0
ന്യൂ ഡല്‍ഹി : ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...

മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് മൂന്നാഴ്ച ; രാജ്യത്ത് ബുൾഡോസർ രാജും ആ​ൾക്കൂട്ട ആക്രമണവും...

0
ന്യൂഡൽഹി: രാജ്യത്ത് ബുൾഡോസർ രാജും ആൾക്കൂട്ട ആക്രമണവും കുത്തനെ ഉയർന്നു. മൂന്നാം...

നീറ്റ് പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ

0
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ അറസ്റ്റ്...