12 കോടി ഭാഗ്യവാനെ തേടി ഓണം ബംബര്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ലോട്ടറികളിലെ മെഗാ സ്റ്റാര്‍ ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന സജീവമായി. ജൂലായ് 20 നാണ് സംസ്ഥാന തലത്തില്‍ ഈ വര്‍ഷത്തെ ഓണം ബംബര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബംബര്‍ ടിക്കറ്റിന്റെ വില്പനക്ക് ജില്ലാ തലങ്ങളിലും ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപന ഭീഷണിയില്‍ അതെല്ലാം ഒഴിവാക്കിയാണ് വില്പന ആരംഭിച്ചത്.

ഓരോ സീരീസിലും ഒരു കോടി വീതം 6 പേര്‍ക്ക് രണ്ടാം സമ്മാനം. ടിക്കറ്റ് ഒന്നിന്റെ വില 300 രൂപയാണ്. 37,500,000 രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഓണം ബംബറായി ജില്ലയില്‍ എത്തിയിരിക്കുന്നത്. ടിക്കറ്റുകളുടെ ആകെ എണ്ണം 125,000. നറുക്കെടുപ്പ് തിയതി സെപ്തംബര്‍ 19.

കൊവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ വരുന്നതിനനുസരിച്ച്‌ നറുക്കെടുപ്പ് പഴയ രീതിയിലാകും എന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊടുപുഴ ജില്ലാ ഓഫീസ്, കട്ടപ്പന,അടിമാലി എന്നിവിടങ്ങളിലുള്ള സബ് ഓഫീസുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭോജ്ശാല കേസ്; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...