പത്തനംതിട്ട : മാവേലിയോടൊപ്പം പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് അത്തപ്പൂക്കളം തീര്‍ത്ത് ഭദ്രദീപം തെളിച്ച് ഓണപ്പാട്ട് പാടിയ ശേഷം ഓണസദ്യയില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പരിപാടികളില്‍ വൈസ് പ്രസിഡന്റ് സാറ തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. അജയകുമാര്‍, ബീന പ്രഭ, അംഗങ്ങളായ രാജി പി രാജപ്പന്‍, ശ്രീനാദേവി കുഞ്ഞമ്മ, അജോ മോന്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍. നന്ദകുമാര്‍ എന്നിവരും ജില്ലാ പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു.
മാവേലിയോടൊപ്പം ജില്ലാ പഞ്ചായത്തിന്റെ ഓണാഘോഷം
RECENT NEWS
Advertisment



























