തിലകൻ സ്മാരകവേദി പ്രഫഷണൽ നാടകമത്സരം ; വിജയികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ തിലകൻ സ്മാരകവേദി നടത്തിയ 10 നാടകങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പ്രഫഷണൽ നാടക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വിധികർത്താക്കളായ സുദർശനൻ കുടപ്പനമൂട്, രാജേന്ദ്രൻ തായാട്ട്, ബഷീർ മണക്കാട്, പി.എന്‍ സുരേഷ് ബാബു പുല്ലാട് എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മികച്ച നാടകം കോഴിക്കോട് സൃഷ്ടിയുടെ “റാന്തൽ “, മികച്ച രണ്ടാമത്തെ നാടകം കൊല്ലം അനശ്വരയുടെ “അമ്മ മനസ്സ് ”

സംവിധായകൻ അഡ്വ:വെൺകുളം ജയകുമാർ (കൊല്ലം ചൈതന്യയുടെ നാടകം “അഭിഭാഷക”), സംവിധായകൻ മനോജ്‌ നാരായണൻ (കൊച്ചിൻ ചൈത്രതാരയുടെ “ഞാൻ ” എന്ന നാടകം ) നടൻ തിരുവല്ല ബാബുരാജ് ( തിരുവനന്തപുരം സ്വദേശാഭിമാനിയുടെ (നാടകം “കോഴിപ്പോര്) മികച്ചനടി നടിക്കുള്ള അവാർഡ് രണ്ടു പേർ പങ്കിട്ടു ശാന്തി പ്രബുദ്ധൻ കൊല്ലം അനശ്വരയുടെ അമ്മമനസ്സ്),
ഉഷ ഉദയൻ (കൊല്ലം ചൈതന്യയുടെ നാടകം അഭിഭാഷക )
ഗാനരചന ജയൻതിരുമന കോഴിക്കോട് സൃഷ്ടിയുടെ (നാടകം റാന്തൽ )
ഗാനസംഗീതസംവിധാനം രണ്ടു പേർ പങ്കിട്ടു ആലപ്പി ഋഷികേശ് സർഗ്ഗസഭ ചങ്ങനാശ്ശേരി (നാടകം ഈ പാതിരാനേരത്ത്‌), കേരളപുരം ശ്രീകുമാർ (നാടകം റാന്തൽ, അഭിഭാഷക )

ഗായകൻ കേരളപുരം ശ്രീകുമാർ (നാടകം റാന്തൽ ),
ഗായിക ശുഭ രഘുനാഥ്‌ (നാടകം അഭിഭാഷക, ഞാൻ, പ്രണയപുസ്തകം)
സ്പെഷ്യൽ ജൂറി അവാർഡ്, നാടക അവതരണം വടകര വരദ, (നാടകം,മക്കൾക്ക്)
സംവിധായകൻ പയ്യന്നൂർ മുരളി (നാടകം സ്വാദശാഭിമാനിയുടെ കോഴിപ്പോര് ) നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് രണ്ടു പേർ പങ്കിട്ടു.
-വിമൽ മുരളി, പ്രദീപ് ചന്ദ്രൻ ( നാടകം,കൊല്ലം അനശ്വരയുടെ അമ്മമനസ്സ് )
നടി ആമി സതിറാം (നാടകം മക്കൾക്ക്‌, വടകര വരദ )
ഗാനരചന ചെമ്പഴന്തി ചന്ദ്രബാബു (നാടകം അഭിഭാഷക, പ്രണയപുസ്തകം, കോഴിപ്പോര് ) പ്രസിഡന്റ്‌ രാജു എബ്രഹാം,ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്.  വിജയികൾക്ക് ക്യാഷ് അവാർഡും ശിൽപ്പവും നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....