ഭാരത് ജോഡോ യാത്ര മതേതര ഇൻഡ്യയുടെ ആത്മാവ് വീണ്ടെടുക്കുവാൻ : വിശ്വനാഥൻ പെരുമാൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജാതി മത ശക്തി കളെ ഉപയോഗിച്ച് നരേന്ദ്ര മോഡി സർക്കാർ തകർത്തെറിഞ്ഞ മതേതര ഇഡ്യയുടെ ആത്മാവിനെ വീണ്ടെടുക്കുവാനാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒരുക്കൾ വിലയിരുത്തുവാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ മൂലം രാജ്യത്തെ ജനങ്ങൾ ദുരിതത്തിലാണ്. കാർഷിക ഉല്ലന്നങ്ങളുടെ വിലത്തകർച്ച മൂലമുള്ള കർഷക ആത്മഹത്യയും ഒരിക്കലും ഇല്ലാത്ത വിധം വർദ്ധിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിന് പകരം രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുവാൻ ആശ്രിതന്മാരായ കോർപ്പറേറ്റ് കുത്തകൾക്ക് പ്രധാനമന്ത്രി അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായ നീക്കങ്ങളെ കോൺഗ്രസ് പാർട്ടിഎന്തു വില കൊടുത്തും ചെറുക്കുമെന്ന് വിശ്വനാഥൻ പെരുമാൾ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , ഭാരത് ജോഡോ ജില്ലാ കോർഡിനേറ്റർ ബാബു ജോർജ്ജ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.ശിവദാസൻ നായർ, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ,എൻ.ഷെലാജ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, അനിൽ തോമസ്, എലിസബത്ത് അബു, സജി കൊട്ടക്കാട് ജ്യോതിഷ് കുമാർ മലയാലപ്പുഴ, കെ.ജാസിംകുട്ടി, സുനിൽ എസ് ലാൽ, സുനിൽ കുമാർ പുല്ലാട്, റോജി പോൾ ഡാനിയേൽ , എൻ.സിമനോജ്, പി.ജി ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....