റാന്നിയിലെ അന്‍സുരാജന്റെ കൊടിക്കട ജില്ലയില്‍ പ്രശസ്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : 2018ലെ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട റാന്നിയിലെ അന്‍സുരാജന്‍റെ പുതിയ സംരംഭം ജില്ലയില്‍ പ്രശസ്തമാവുകയാണ്. റാന്നി ഇട്ടിയപ്പാറ ബസ്‌ സ്റ്റാന്റിലാണ്  ഈ കട. കേരളത്തിലെ ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും അതിന് അനുസരിച്ചുള്ള അലങ്കാര സാധനങ്ങള്‍ ഇവിടെ എത്തിക്കഴിയും. ഓണം, ക്രിസ്തുമസ്, ബക്രീദ് തുടങ്ങീ എല്ലാ ഉത്സവ സാധനങ്ങളും ഇവിടെയുണ്ട്. ഓണം ആണെകില്‍ അതിന് വേണ്ടുന്ന സാധനങ്ങള്‍, ക്രിസ്തുമസ് ആണെങ്കില്‍ പാപ്പമാരുടെ കുപ്പായങ്ങള്‍ മുതല്‍ ക്രിസ്തുമസ് ട്രീ വരെ ഇവിടെയുണ്ടാകും.

ഇപ്പോള്‍ ഓണം പ്രമാണിച്ച് മഹാബലിക്കുള്ള കിരീടം, ഓലക്കുട തുടങ്ങി പുലിക്കളിക്കായുള്ള കുപ്പായം വരെ ഇവിടെ എത്തിക്കഴിഞ്ഞു. അവിടെ തീരുന്നില്ല ഈ കൊടിക്കടയുടെ പ്രത്യേകത. പേരിലെ വ്യത്യാസം പോലെ തന്നെ ഇവിടുത്തെ സാധനങ്ങളിലും പ്രത്യേകത ഉണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബാഡ്ജ് മുതല്‍ കൊടി വരെ ഇവിടെ ലഭ്യമാണ്. സിപിഐയുടെ ആണെങ്കിലും സിപിഎം ന്റെയാണെങ്കിലും ബിജെപിയുടെ യാണെങ്കിലും കോണ്‍ഗ്രസിന്റെതാണെങ്കിലും ഈ കൊടിക്കടയില്‍ സുലഭം. ഏതെങ്കിലും പാര്‍ട്ടിയുടെ പ്രകടനം ആണെകില്‍ അതിന് വേണ്ടിയുള്ള തൊപ്പിയും കുടകളും വരെ ഇവിടെയുണ്ട്. ഇതിന് പുറമേ കഥകളി സ്റ്റിക്കറുകള്‍, വള്ളങ്ങള്‍ എല്ലാം കൊടിക്കടയില്‍ ഉണ്ട്. ജില്ലയുടെ വിവിധ ഭാഗത്ത്‌ നിന്നും കൂടാതെ വളരെ ദൂരെ നിന്ന് വരെ ആളുകള്‍ ഈ കടയിലെത്തുന്നുണ്ട്. ഫോണ്‍ – 98472 63813

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...