പരസ്പരം ഊഞ്ഞാലാട്ടി മന്ത്രിമാര്‍ ഓണംവാരാഘോഷം ഓഫീസ് ഉത്ഘാടനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരുടെ ഊ‍ഞ്ഞാലാട്ടം. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്. സപ്തംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടത്തുന്നത്.

ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും. ഓഫീസ് ഉദ്ഘാടനം ചെയ്ത് രണ്ടുപേരും എത്തിയത് ഇതിനോട് ചേര്‍ന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിന് മുന്നില്‍. വൈകാതെ തന്നെ ഇരുവരും പരസ്പരം ഊഞ്ഞാലാട്ടി.

ആദ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഊഞ്ഞാലില്‍ ഇരുന്നത്. തന്നെ ഊഞ്ഞാലിലാട്ടിയ ടൂറിസം മന്ത്രി റിയാസിനെ പിന്നാലെ ഊഞ്ഞാലില്‍ ഇരുത്തി വിദ്യാഭ്യാസ മന്ത്രി ഊഞ്ഞാലാട്ടി. കൊവിഡ് മഹാമാരി ജനങ്ങളെ ഒറ്റപ്പെടുത്തിയെ ഓണം എല്ലാവരെയും ഒന്നിപ്പിക്കുകയാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും ടൂറിസം ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...