ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണം ; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക് ഊര്‍ജ്ജവും പ്രചോദനവും പകരട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസ. വികസിത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതോടൊപ്പം ഒരാളെപ്പോലും വിട്ടുപോകാതെ അതിന്റെ ഗുണഫലം തുല്യമായി പങ്കുവെക്കാനും നമുക്ക് സാധിക്കണം. ഭേദചിന്തകളൊന്നുമില്ലാതെ ലോകമെങ്ങും മലയാളികൾ ഒത്തുചേരുന്ന ആഘോഷമാണ് ഓണം. വിശാലമായ മനുഷ്യസ്‌നേഹം നെഞ്ചോടു ചേർത്തും പരസ്പരംസ്‌നേഹം പങ്കുവച്ചും സമഭാവനയും സാഹോദര്യവും പകരുന്ന ആനന്ദം നാമോരോരുത്തരും അനുഭവിച്ചറിയുന്നു.

ഈ മഹോദ്യമത്തെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വർഗീയതയുടേയും ഭിന്നിപ്പിന്റേയും അപരവിദ്വേഷത്തിന്റേയും വിഷം തുപ്പുന്നവരെ തിരിച്ചറിയാനും ജാഗ്രതയോടെ അകറ്റിനിർത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓണാശംസയിൽ കൂട്ടിച്ചേർത്തു. കേരളമെന്നാൽ ഐക്യത്തിന്റേയും സമാധാനത്തിന്റേയും മാതൃകസ്ഥാനമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം. സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപിടിച്ചുകൊണ്ട് ഈ ആഘോഷവേളയിൽ നമുക്കൊരുമിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ – മുഖ്യമന്ത്രി കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...